kp
കേരളാ പ്രദേശ്‌സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ കൗൺസിൽയോഗം കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽസെക്രട്ടറി എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: അശാസ്ത്രീയമായ സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പ് പരിഷ്കാരം ഹെഡ്മാസ്റ്റർമാരെയും അദ്ധ്യാപകരെയും ദ്രോഹിക്കുന്ന തരത്തിലാണെന്നും പ്രായോഗികമായി ചെയ്യാവുന്ന തരത്തിൽ പദ്ധതി നടപ്പിലാക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽസെക്രട്ടറി എം. സലാഹുദ്ദീൻ ആവശ്യപ്പെട്ടു. കേരളാ പ്രദേശ്‌ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നാലാമത് കൊല്ലം ജില്ലാ സമ്മേളനത്തിൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വൈ.നാസറുദ്ദീൻ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ പി.എ.സജിമോൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന നിർവഹകസമിതി അംഗങ്ങളായ ബി.ജയചന്ദ്രൻപിള്ള, പരവൂർ സജീബ്, പി.സുരേന്ദ്രനാഥ്, എസ്.ജയ, എസ്. ശ്രീഹരി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി പി.ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. ജെ.ഹരിലാൽ, വി.പ്രശാന്ത്, ടി. നിധീഷ്, ദിനിൽമുരളി, ഇബനുമസൂദ്,
അൻവർ ഇസ്മയിൽ, വരുൺലാൽ എസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് 10ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. തുടർന്ന് പ്രകടനം നടക്കും.
12 ന് വിദ്യാഭ്യാസ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യും.എ.ഐ.പി.ടി.എഫ്. അഖിലേന്ത്യാ ട്രഷറർ പി.ഹരിഗോവിന്ദൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. 2ന് വനിതാ സമ്മേളനം മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്യും. 4ന് നടക്കുന്നസമാപന സമ്മേളനം സംസ്ഥാന ട്രഷറർ എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.