കുണ്ടറ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയുടെ പണമടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയായ പ്രതി പിടിയിലായി. മധുര സ്വദേശിനിയായ നന്ദിനി (45)യാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊല്ലം - കൊട്ടാരക്കര റൂട്ടിലോടുന്ന ബസിൽ യാത്ര ചെയ്തിരുന്ന ചെറുമൂട് സ്വദേശിനിയായ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗും 49,000 രൂപയുമാണ് മോഷണം പോയത്. ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കുണ്ടറ എസ്.ഐ ഗോപകുമാർ, വനിതാ സി.പി.ഒ സുധ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.