പരവൂർ: ഇരുപത് വർഷത്തിലധികം തരിശുകിടന്ന പൂതക്കുളം ഗ്രാമപഞ്ചയത്തിലെ തലക്കുളം ഏലായിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയി സ്വാഗതം പറഞ്ഞു. ഇത്തിക്കര ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ ആശാദേവി, പൂതക്കുളം സഹ. ബാങ്ക് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പൂതക്കുളം പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി 102 ഹെക്‌ടർ നിലത്തിലാണ് നെൽകൃഷി നടത്തിയത്. രണ്ടാം വിളയായി പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡായ കരിമണി പയറും കൃഷി ചെയ്യുന്നുണ്ട്. പൂതക്കുളം ബ്രാൻഡ് കരിമണി പയറും അരിയും ഈ വർഷം തന്നെ വിപണിയിൽ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ പറഞ്ഞു.