ഉമയനല്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉമയനല്ലൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാപ്പകൽ സമരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എസ്. സുധീർ റോയൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. നൗഷാദ്, ജി.എസ്. ജയലാൽ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ, മുൻ എം.എൽ.എമാരായ എ.എ. അസീസ്, എ. യൂനുസ്‌കുഞ്ഞ്, രാജൻബാബു, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എക്‌സ്. ഏണസ്റ്റ്, എ. ഷാനവാസ്ഖാൻ, കുഞ്ഞുകൃഷ്ണപിള്ള, സഞ്ജീവ് സോമരാജൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യും.