photo
ദേശീയ പൗരത്വ ഭദഗതി നിയമത്തിനെതിരെ സി.പി.ഐ കരുനാഗപ്പളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ മാർച്ചിന്റെ സമാപന സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മാർച്ച് കരുനാഗപ്പള്ളി ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യതയാണ് ഇന്ത്യൻ ഭരണ ഘടനയുടെ അടിത്തറ. ഇത് തകർക്കുന്ന നയമാണ് ബി.ജി.പി സർക്കാർ പിൻതുടരുന്നത്. മതത്തിന്റെ പേരിൽ മനുഷ്യരെ വർഗീകരിച്ച് കേന്ദ്രത്തിൽ തുടർഭരണം നടത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. യോഗത്തിൽ ജെ. ജയകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ആർ. രാമചന്ദ്രൻ, അഡ്വ. കെ.പി. മുഹമ്മദ്, ആർ. സോമൻപിള്ള, കടത്തൂർ മൺസൂർ, വിജയമ്മാ ലാലി, കൃഷ്ണകുമാർ, എ. നാസർ, ജഗത് ജീവൻ ലാലി, യു. കണ്ണൻ എന്നിവർ പ്രസംഗിച്ചു. ആർ. രവി സ്വാഗതവും അഡ്വ. അനിൽ. എസ്. കല്ലേലിഭാഗം നന്ദിയും പറഞ്ഞു. ഇന്നലെ വൈകിട്ട് പുതിയകാവിൽ നിന്നാരംഭിച്ച മഹുജന മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. പുതിയകാവിൽ സംഘടിപ്പിച്ച സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയകാവ്, പള്ളിമുക്ക്, പുള്ളിമാൻ ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങൾ ചുറ്റിയാണ് മാർച്ച് മുനിസിപ്പൽ ഒാഫീസിന് സമീപമുള്ള സമ്മേളന നഗറിൽ സമാപിച്ചത്.