sangamam-
കുടവട്ടൂർ എൽ.പി, പ്രീ പ്രൈമറി സ്കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിം ലാൽ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കുടവട്ടൂർ എൽ.പി, പ്രീ പ്രൈമറി സ്കൂളിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണമെഡൽ നേടിയ എ. അനന്തു, മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ എം.എസ്. പ്രമാേദ്, യു. ജി.സി നെറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 6-ാം റാങ്ക് നേടിയ ശംഭു രാജ്, പി.ആർ. കുമാരി, സുകന്യ എന്നീ പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. സ്കൂൾ ഹെസ്മിസ്ട്രസ് കെ.എൽ. രേഖ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽ. ബാലഗോപാൽ, വാർഡ് മെമ്പർ കെ. രമണി കേപ്പ് ഡയറക്ടർ ഡോ. ശശികുമാർ, ആർ. രാമചന്ദ്രൻ, ടി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ കെ. സന്തോഷ്‌കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.ജെ. ഹരികുമാർ നന്ദിയും പറഞ്ഞു.