കൊല്ലം : എഴുകോൺ ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന 42 -ാം ടെക്‌നിക്കൽ ഹൈസ്‌കൂൾ സംസ്ഥാന കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാൽ നാട്ടുകർമ്മം പി. ഐഷാ പോറ്റി എം.എൽ.എ നിർവഹിച്ചു. ടെക്നിക്കൽ ഹൈസ്‌കൂൾ വിഭാഗത്തിലെ 1200 കലാപ്രതിഭകളും അദ്ധ്യാപകരും, വിധികർത്താക്കളും, രക്ഷാകർത്താക്കളുമടക്കം 2000 പേർ പങ്കെടുക്കുന്ന മേള 16,17,18 തീയതികളിൽ നടക്കും. 16ന് വൈകിട്ട് 4ന് മന്ത്രി കെ.ടി. ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാവും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതം പറയും. പ്രധാന വേദിയുടെ കാൽനാട്ടു കർമ്മത്തിൽ എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ , എഴുകോൺ പോളിടെക്‌നിക് പ്രിൻസിപ്പൽ വി.വി. റേ, ടി.എച്ച്.എസ് സൂപ്രണ്ട്
ജെ.എഫ്. ബൈജു, രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ ഓമനക്കുട്ടൻ, കൺവീനർമാരായ കാവാലം സൂപ്രണ്ട് അബൂബക്കർ കുഞ്ഞ്, നെടുമങ്ങാട് സൂപ്രണ്ട് ജി. ഗോപൻ, ഉള്ളൂർ സൂപ്രണ്ട് സുനിൽകുമാർ, വൈസ് ചെയർമാൻമാരായ ജി. അജയൻ, മണിലാൽ, സന്തോഷ് , പി.ടി.എ പ്രസിഡന്റ് മണിക്കുട്ടൻ എസ്. എന്നിവരും പങ്കെടുത്തു.