കൊട്ടാരക്കര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊട്ടാരക്കരയിൽ നൂറുകണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മുസ്ലിം സ്ട്രീറ്റ് റെയിൽവേ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച റാലി ചന്തമുക്ക് പുലമൺ ജംഗ്ഷൻ വഴി നഗരം ചുറ്റി മുസ്ലിം സ്ട്രീറ്റിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഷൈലാ സലിം അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഓ ജില്ലാ സമിതി അംഗം ആയിഷ മറിയം ഉദ്ഘാടനം ചെയ്തു. ഷക്കീലാ ബീഗം, സജി നാസിയാദ് എന്നിവർ സംസാരിച്ചു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രതിഷേധ റാലിയിൽ പങ്കെടുത്തു.