ഓയൂർ: മലങ്കര മാർത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം -കൊല്ലം നാല്പതാമത് ഭദ്റാസന കൺവെൻഷന് ആയൂർ മാർത്തോമ്മാ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ഭദ്റാസന പരമാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു.
വിശ്വാസികൾ പ്രപഞ്ചത്തെ ചൂഷണം ചെയ്യാതെ അതിന്റെ മനോഹാരിത കാത്തുസംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം പറഞ്ഞു.
ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. റവ.സി.പി.സൈമൺ മുഖ്യപ്രഭാഷണം നടത്തി. റവ.ഈപ്പൻചെറിയാൻ, റവ.ജോർജ്ജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഇന്ന് (ശനി) രാവിലെ 10ന് കുട്ടികളുടെ കൺവെൻഷനും വൈകിട്ട് 4ന് യുവവേദിയും നടക്കും. ഞായർ രാവിലെ 8ന് ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ വിശുദ്ധകുർബ്ബാന നടക്കും.വിവിധ സെഷനുകളിൽ ഫാ.തോമസ് കൊടിനാട്ടുകുന്നേൽ, ബാബു പുല്ലാട്, കെ.ഒ.ഫിലിപ്പോസ് എന്നിവർ നേതൃത്വം നൽകും. തിരുവനന്തപും,കൊല്ലം ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരി, ദുബൈ ഇടവകകളിലെ തൊണ്ണൂറു പള്ളികളിൽനിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.