c
ഓച്ചിറ പരബ്രഹ്മ ക്ഷേത്രസമിതി , സി.ഒ .എ കൊല്ലം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന തിരുവാതിര മത്സരത്തിൽ നിന്ന്

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രസമിതി , സി.ഒ .എ കൊല്ലം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവാതിര മത്സരം നടത്തി. കേരളീയതനിമ നിലനിറുത്തി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന തിരുവാതിര മത്സരം കാണികൾക്ക് കൗതുകമായി. തഴവ ശ്രീഭദ്രാ കലാസമിതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കൊറ്റംപള്ളി
ശിവഗംഗ രണ്ടാം സ്ഥാനവും, കൊല്ലം സിംഫണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പതിനയ്യായിരം രൂപ, പതിനായിരം രൂപ, അയ്യായിരം രൂപ എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും പരബ്രഹ്മ ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത്.