photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾ ബീനയുടെ വസതിയിൽ എത്തി ധനസഹായം നൽകുന്നു.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കല്ലേലിഭാഗം 416-ാം നമ്പർ ശാഖയിലെ ബീനയ്ക്ക് ചികിത്സാ ധനസഹായം നൽകി. ട്യൂമർ രോഗത്താൽ ദുരിതം അനുഭവിക്കുന്ന ബീനയുടെ വാർത്ത കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ നേതാക്കൾ ബീനയുടെ വസതിയിൽ എത്തി ധനസഹായം നൽകിയത്. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, ശാഖാ സെക്രട്ടറി സുഭാഷ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. ബിനു എന്നിവർ പങ്കെടുത്തു.