thanni
താന്നിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായവർ

കൊല്ലം: താന്നിയിൽ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കാരിത്താസ് കോളനിയിലെ താമസക്കാരായ ഫ്രാൻസിസ്(68), അലോഷ്യസ്(52), ഗബ്രിയേൽ(52) എന്നിവരാണ് പിടിയിലായത്.

താന്നി കാരിത്താസ് കോളനിക്ക് സമീപം ക്രിസ്മസ് ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഇരുവിഭാഗം യുവാക്കൾ ഏറ്റുമുട്ടുന്നതറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. സംഭവ സ്ഥലത്ത് നിന്ന് പിടികൂടിയ പ്രതികളിലൊരാളെ എട്ടോളം പേരടങ്ങുന്ന സംഘം പൊലീസിൽ നിന്നും മോചിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾ ഇപ്പോഴും ഒളിവിലാണ്.

ഇരവിപുരം സി.ഐ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, വിനോദ്, സി.പി.ഒമാരായ ശിവകുമാർ, മനാഫ്, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.