കൊല്ലം: സംസ്ഥാന ആയുഷ്വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സിദ്ധ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സിദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപ്യ ചേമ്പേഴ്സിൽ വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിക്കും. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷനാകും. ആയുഷ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് മുഖ്യാതിഥിയാകും.
ചെന്നൈ സെന്റർ ഫോർ ട്രെഡിഷണൽ മെഡിസിൻ ആൻഡ് റിസർച്ച് സെക്രട്ടറി ഡോ.ടി.തിരുനാരായണൻ, സി.സി.ഐ.എം മുൻ വൈസ് പ്രസിഡന്റ് ഡോ.വി.സ്റ്റാൻലി ജോൺസ് എന്നിവർ പ്രഭാഷണവും സംവാദവും നടത്തും. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്.പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ.കെ.ജമുന, തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ.സുനിൽ രാജ്, ഹോമിയോപ്പതി നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ആർ.ജയനാരായണൻ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഐ.എസ്.എം ഡോ.എം.സുഭാഷ്, സിദ്ധ, നാഷണൽ ആയുഷ് മിഷൻ നോഡൽ ഓഫീസർ ഡോ.വി.ബി. വിജയകുമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ.ജോളിക്കുട്ടി ഈപ്പൻ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. നവജോത് ഖോസ തുടങ്ങിയവർ പങ്കെടുക്കും.