temp
ഐക്കരക്കോണം പൂങ്ങോട് ശിവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹ പൊങ്കാലയിൽ ക്ഷേത്രം മേൽ ശാന്തി ഉണ്ണിക്കൃഷ്ണൻ ഭട്ടതിരി പണ്ഡാര അടുപ്പിൽ തീ തെളിക്കുന്നു. ക്ഷേത്രം രക്ഷാധികാരിയും, യോഗം ഡയറക്ടറുമായ എൻ. സതീഷ് കുമാർ, പ്രസിഡന്റ് എ.കെ. രഘു, വൈസ് പ്രസിഡന്റ് എസ്. സുബിരാജ് തുടങ്ങിയവർ സമീപം

പുനലൂർ: ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി സമൂഹ പൊങ്കാലയും വിശേഷാൽ പൂജകളും നടന്നു. രാവിലെ 7.45നും 8.10നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ ഭട്ടതിരി പണ്ഡാര അടുപ്പിൽ തീ പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കംക്കുറിച്ചു. തുടർന്ന് 10.30ന് പായസം നിവേദിച്ച ശേഷം ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്ത ജനങ്ങൾ ദേവന് പൊങ്കാലയർപ്പിക്കാൻ എത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി രക്ഷാധികാരിയും യോഗം ഡയറക്ടറുമായ എൻ. സതീഷ് കുമാർ, പ്രസിഡന്റ് എ.കെ. രഘു, വൈസ് പ്രസിഡന്റ് എസ്. സുബിരാജ്, സെക്രട്ടറി പി. സുധാകരൻ, ജോയിന്റ് സെക്രട്ടറി സിജു, ബി. ചന്ദ്രബാബു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.