school
ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ കിഡ്സ് ഫിയസ്റ്റ മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ സഹോദയയുടെ ആഭിമുഖ്യത്തിൽ സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രൈമറി കെ.ജി വിദ്യാർത്ഥികൾക്കായുള്ള കലാമത്സരം 'സി.ബി.എസ്.ഇ കിഡ്സ് ഫിയസ്റ്റ 2020' ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ നടന്നു. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. ഡി. പൊന്നച്ചൻ, പ്രിൻസിപ്പൽ മഞ്ജു രാജീവ്, യു. സുരേഷ്, സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 27 ഇനങ്ങളിലായി 750ൽപ്പരം കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനം മുൻ മേയർ വി. രാജേന്ദ്രബാബു ഉദ്‌ഘാടനം ചെയ്തു.