waste
പുതുതായി നിർമ്മിച്ച ഓടയിൽ കക്കൂസ് മാലിന്യം ഒഴുക്കിയിരിക്കുന്നു.

തൊടിയൂർ: ഡ്രൈവർ ജംഗ്ഷൻ - എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡിന് സമാന്തരമായി നിർമ്മിക്കുന്ന ഓടയിൽ പണി പൂർത്തീകരിക്കും മുമ്പ് കക്കൂസ് മാലിന്യമൊഴുക്കി. വെളുത്ത മണൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിന് പടിഞ്ഞാറ് വശത്ത് അവസാനിക്കുന്നതും പണി പൂർത്തിയാകാത്തതുമായ ഓടയിലാണ് തുടർച്ചയായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളും പരിസരവാസികളും ദുർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ്. രാത്രിയിലെ മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാർ ആരോഗ്യവകുപ്പ് അധികൃതർക്കും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.