cleaning-
ധനുമാസ പകൽയാത്രയെന്ന പേരിൽ കാരുവേലിൽ പബ്ലിക് ലൈബ്രറി പ്രവർത്തകർ ഔഷധസദ്യ തയ്യാറാക്കാനുള്ള കറിക്കൂട്ടിലകളും ചെടികളും ശേഖരിക്കുന്നു

കൊല്ലം : കാരുവേലിൽ പബ്ലിക് ലൈബ്രറിയുടെയും എഴുകോൺ റോട്ടറി ക്ലബിന്റെയും നേതൃത്വത്തിൽ ജീവിതശൈലീരോഗങ്ങൾക്കുള്ള ബോധവൽക്കരണം എന്ന വിഷയത്തിലുള്ള സെമിനാർ ഇന്ന് രാവിലെ 10 ന് കാരുവേലിൽ ചിറ്റാകോട് ശ്രീകുമാരമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പട്ടാഴി അമ്പാടി ഗോശാലയിലെ ശ്യാംകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് സെമിനാറിലും തുടർന്നു നടക്കുന്ന ഔഷധസദ്യയിലും പങ്കെടുക്കാൻ അവസരം ലഭിക്കും.

കോട്ടയം കെ.ആർ. നാരായണൻ സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞനും കേരള നിയമസഭയിൽ ഔഷധസദ്യ നടത്തി പ്രശസ്തനുമായ ഡോ. സജീവ്കുമാർ നയിക്കുന്ന ആരോഗ്യ സെമിനാറിനു ശേഷമാണ് ഔഷധസദ്യ. ലൈബ്രറി പ്രസിഡന്റ് പി. ഗണേഷ്‌കുമാർ, അന്നം ഔഷധം കോ ഓർഡിനേറ്റർ അലി പൊന്നാനി , സെക്രട്ടറി കെ. ശശിധരൻ , താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജോജി ഐ. പണിക്കർ, ഭരണസമിതി അംഗങ്ങളായ ബിനോ കെ. തോമസ്, ടൈറ്റസ് വർഗീസ്, ഭാഗ്യനാഥ്, അഖിൽ , അച്ചൻകുഞ്ഞ്, പ്രദീപ്, സുനിൽ, പ്രവീൺ, അനീഷ്, ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ വീട്ടുപറമ്പുകളിലെത്തി ഔഷധസദ്യ തയ്യാറാക്കാനുള്ള കറിക്കൂട്ടിലകളും ചെടികളും ശേഖരിച്ചു. പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കി വട്ടി, കുട്ട, വാഴയില എന്നിവയിലാണ് ഇലകൾ ശേഖരിച്ചത്. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ടൺ ഫോൺ നമ്പർ : 9447082486, 9495464132.