അഞ്ചൽ: പുനലൂർ-ചടയമംഗലം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂർ പാലത്തിന്റെ ഉദ്ഘാടനം 16 ന് വൈകിട്ട് 5 ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഇത് സംബന്ധിച്ച് പെരുങ്ങള്ളൂർ പാലം ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ. സോമപ്രസാദ് എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാൽ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ചാത്തന്നൂർ സ്പിന്നിംഗ് മിൽ ചെയർമാൻ ജോർജ് മാത്യു, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. വി. രവീന്ദ്രനാഥ്, ജി. ദിനേശ് കുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി ആയൂർ മുരളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ.എസ്. രമാദേവി, അഡ്വ. കെ.സി. ബിനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജി.എസ്. അജയകുമാർ, ഫാത്തിമാ മജീദ്, കെ. ഷിബു, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, മറ്റ് ജനപ്രതിനിധികളായ എ. ജമീലാബീവി, അഡ്വ. വി.ടി. സിബി, ലീലാമ്മാ ജോൺ, വിവിധ രാഷ്ട്രീയകഷിനേതാക്കളായ ഡി. വിശ്വസേനൻ, ലിജു ജമാൽ, എം. നസീർ, ജെ.സി. അനിൽ, കെ.വി. സാബു, എസ്. രാജേന്ദ്രൻപിള്ള, രാധാ രാജേന്ദ്രൻ, കടയിൽ ബാബു, തോമസ് താന്നിവിള, എം. ഷെരീഫ്, കെ. ഓമനക്കുട്ടൻ, ബി. രാജീവ്, അബ്ദുൽ ഹമീദ്, എൻ.ആർ. ഗോപൻ, എം. ആർ. സുരേഷ്, അഞ്ചൽ ജോബ്, എൻ.കെ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ബ്രിഡ്ജസ് ചീഫ് എൻജിനിയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിക്കും. മുല്ലക്കര രത്നാകരൻ എം.എൽ.എ സ്വാഗതവും, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഡി. സാജൻ നന്ദിയും പറയും.