tp-sir
പരവൂർ നഗരവികസന സമിതിയുടെയും പരവൂർ കലാരംഗത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പരവൂർ നഗരവികസന സമിതിയുടെയും പരവൂർ കലാരംഗത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മികച്ച പൊതുപ്രവർത്തകർക്കുള്ള പരവൂർ നഗരവികസന സമിതിയുടെ അഡ്വ. എ. ഹരിദാസ് ആൻഡ് വി. വാസുപിള്ള മെമ്മോറിയൽ പുരസ്‌കാരം മുൻ മന്ത്രിമാരായ സി.വി. പത്മരാജനും പി.കെ. ഗുരുദാസനും സമർപ്പിച്ചു. സി.വി. പത്മരാജന് വേണ്ടി മകൻ അനിൽ പത്മരാജൻ അവാർഡ് സ്വീകരിച്ചു.

കോട്ടപ്പുറം ഗവ. എൽ.പി സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ വി.എച്ച്. സത്‌ജിത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജി.എസ്. ജയലാൽ എം.എൽ.എ, പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, നെടുങ്ങോലം രഘു, രാജേന്ദ്രപ്രസാദ്, എൻ. സദാനന്ദൻപിള്ള, വി. കൃഷ്ണചന്ദ്രമോഹൻ, ജെ. ഷെരീഫ്, സഫറുള്ള, വാർഡ് കൗൺസിലർ എസ്. ജയ, വിജയകുമാരക്കുറുപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. പ്രസന്നകുമാർ സ്വാഗതവും എസ്.കെ. രഘു നന്ദിയും പറഞ്ഞു.