കുണ്ടറ: സംസ്ഥാനത്തെ ഒന്നാമത്തെ വികസനം വിദ്യാഭ്യാസ മേഖലയിലാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. നല്ലില ഗവ. യു.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്ത് വർഷം കഴിയുമ്പോൾ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ രാജ്യത്തിന്റെ സമ്പത്തായി മാറുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ ജൈവ വൈവിദ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രഘു നല്ലില, ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രതീപ്, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. അനിത, നെടുമ്പന ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.എൻ. മൻസൂർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ബിജു, സി. അനിത, സി. സന്തോഷ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ. രമ, കൊല്ലം ഡി.പി.ഒ രാധാകൃഷ്ണൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ തോമസ് കോശി സ്വാഗതവും ഹെഡ്മിസ്ട്രസ് ഡി.ആർ. ഗീതാകുമാരിഅമ്മ നന്ദിയും പറഞ്ഞു.