stalin
സ്റ്റാലിൻ

എ​ഴു​കോ​ൺ (കൊട്ടാരക്കര)​​:​ ​എ​ഴു​കോ​ൺ​ ​പൊലീസ് സ്റ്റേ​ഷ​നി​ൽ​ ​എ.എസ്.ഐയെ തൂ​ങ്ങി​ ​മ​രി​ച്ച നിലയിൽ കണ്ടെത്തി.​ ​കുണ്ടറ കൊടുവിള പരിച്ചേരി പ്ലാച്ചരുവിൽ ഡി. സ്റ്റാലിനാണ് (46) മരിച്ചത്. 10ന് രാത്രി ജി.ഡി ഡ്യൂട്ടിയിലായിരുന്നു സ്റ്റാലിൻ. ഇന്നലെ പുലർച്ചെ 2.30ന്‌ കുണ്ടറ സി.ഐ സ്റ്റേഷൻ സന്ദർശനത്തിനെത്തിയപ്പോൾ സ്റ്റാലിൻ റിപ്പോർട്ട് കൈമാറിയിരുന്നു. രാവിലെ 5ന് കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.ഐയുടെ ഓഫീസ് മുറിയുടെ സമീപത്തെ വരാന്തയിലെ ആംഗ്ളയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. കുണ്ടറ പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു സ്റ്റാലിന്റെ താമസം. ഇന്ന് രാവിലെ 10ന് കുണ്ടറ പൊലീസ് ക്വാർട്ടേഴ്‌സിൽ പൊതുദർശനത്തിനുവച്ച ശേഷം കൊടുവിളയിലെ വീട്ടിലേക്ക് കൊണ്ട് പോകും. സംസ്‍കാരം ഉച്ചയ്ക്ക് 2ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. സിൻസി സ്റ്റാലിൻ ആണ് ഭാര്യ. മക്കൾ: അലീന (കെ.ജി.വി.ജി യു.പി സ്കൂൾ, ഇളമ്പള്ളൂർ), ഇമ്മാനുവേൽ (സെന്റ് വിൻസെന്റ് സ്കൂൾ, കേരളപുരം).