കൊല്ലം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യവും ഭരണഘടനയുടെ അടിസ്ഥാന ശിലയാണെന്നും കേന്ദ്ര ഗവൺമെന്റ് അവയെ ഹനിക്കരുതെന്നും കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 8 ശതമാനം ഡി.എ ലഭ്യമാക്കണമെന്നും പെൻഷൻ പരിഷ്കരണത്തിൽ ഇടക്കാല ആശ്വാസം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ആർ. ജനാർദ്ദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ആർ. മുരളീധരൻപിള്ള, കല്ലട എൻ.പി. പിള്ള, ടി. മാർട്ടിൻ, ഉമ്മന്നൂർ തോമസ്, കെ. സുധാകരൻ എന്നിവർ സംസാരിച്ചു.