അഞ്ചാലുംമൂട്: ഓരോരുത്തരും സ്വയം ഈശ്വരനെ തിരിച്ചറിയാൻ പ്രാപ്തമാകുകയും അവനവൻ സ്വയം ഈശ്വരനാണെന്ന് തിരിച്ചറിയുകയും ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ പറഞ്ഞു. കേരളകൗമുദിയും കുണ്ടറ യൂണിയനും സംയുക്തമായി 445-ാം നമ്പർ പ്രാക്കുളം ശാഖയിൽ സംഘടിപ്പിച്ച ജനനീ നവരത്ന മഞ്ജരി പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാ പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. പ്രാക്കുളം പ്രമേയ സ്മാരക സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് ഭാസി, ശാഖാ സെക്രട്ടറി ആർ. സുഗതൻ, യൂണിയൻ പ്രതിനിധി ഗോപാലകൃഷ്ണൻ, ശ്യാമളാ ഭാസി തുടങ്ങിയവർ സംസാരിച്ചു.