അഞ്ചാലുംമൂട്: വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കിളികൊല്ലൂർ മങ്ങാട് തട്ടക്കാട്ട് വീട്ടിൽ നവീനാണ് (38) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ ശരിയാകുന്നതിനിടെ ആയിരുന്നു അപകടം. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ചൊവ്വാഴ്ച. ഭാര്യ: രമ്യ. മക്കൾ: നിയ, നിഥിൻ.