kollam-union
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പ് യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എസ്. സുലേഖ, നേതാജി ബി. രാജേന്ദ്രൻ, എൻ. രാജേന്ദ്രൻ, എം. സജീവ്, മങ്ങാട് ഉപേന്ദ്രൻ തുടങ്ങിയവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം യോഗം കൗൺസിലർ പി. സുന്ദരൻ നിർവഹിച്ചു. കൊല്ലം എസ്.എൻ കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ നേതാജി ബി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം ബോർഡംഗം ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ കൗൺസിലർ എം. സജീവ്, ട്രസ്റ്റ് ബോർഡംഗങ്ങളായ മുണ്ടയ്ക്കൽ രാജീവൻ, മങ്ങാട് ഉപേന്ദ്രൻ, കോതേത്ത് ശശിധരൻ, പി.ബി. ഉണ്ണിക്കൃഷ്ണൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ. സുലേഖ,

ശാഖായോഗം സെക്രട്ടറിമാർ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ രാജേഷ് പൊൻമല, ബാലകൃഷ്ണൻ, ഡോ. ശരത്ചന്ദ്രൻ, ഷൈലജ, കെ.വി. അനൂപ് എന്നിവർ ക്ളാസെടുത്തു.