പത്തനാപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പിടവൂർ മുളയടി വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ കുഞ്ഞിക്കുട്ടിയാണ് (76) മരിച്ചത്. റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പിടവൂർ ജംഗ്ഷനിലായിരുന്നു അപകടം. മക്കൾ: രാജാബിംക, സോമരാജൻ, അശോകൻ, സുരേഷ്.