darna
പൗരത്വഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് വെളിനല്ലൂർ ഈസ്റ്റ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കരിങ്ങന്നൂരിൽ നടത്തിയ ബഹുജനറാലിയും മതേതര സംഗമവും കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: പൗരത്വഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് വെളിനല്ലൂർ ഈസ്‌റ്റ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കരിങ്ങന്നൂരിൽ നടത്തിയ ബഹുജനറാലിയും മതേതരസംഗമവും കെ.എസ്. ശബരീ നാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ആർ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.എസ്. പ്രദീപ്, ബ്ലോക്ക് പ്രസിഡന്റ് വി.ഒ. സാജൻ, കോൺഗ്രസ് വെളിനല്ലൂർ വെസ്​റ്റ് മണ്ഡലം പ്രസിഡന്റ് ചെങ്കൂർ സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവൻ, ബ്ലോക്ക് ട്രഷറർ കെ.ജി. വിശ്വാനാഥൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഓയൂർ നാദിർഷാ, ജി. ഹരിദാസ്, ബ്ലോക്ക് മെമ്പർ എസ്.എസ്. ശരത് എന്നിവർ സംസാരിച്ചു.