prd
ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിൽ പൂർത്തിയായ ഭവനങ്ങളുടെ താക്കോൽദാനവും ലൈഫ് മിഷൻ കുടുംബസംഗമവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തിൽ 876 കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ബ്ളോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ പൂർത്തിയായ ഭവനങ്ങളുടെ താക്കോൽദാനവും ലൈഫ് മിഷൻ കുടുംബസംഗമവും പാരിപ്പള്ളിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്ത് സംഘടിപ്പിച്ചു. ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തിൽ ഭവനരഹിതർക്ക് ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകുമെന്ന് അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് എം. നൗഷാദ് എം.എൽ.എ പറഞ്ഞു.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, വൈസ് പ്രസിഡന്റ് വി,എസ്, ലീ, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ്, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ബൈജു ജോസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു, ഇത്തിക്കര ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ വി.പി. അജയകുമാർ എന്നിവർ സംസാരിച്ചു.