ചവറ: നീണ്ട 25 വർഷങ്ങൾക്ക് ശേഷം ആദ്യക്ഷരങ്ങൾ പഠിച്ച വിദ്യാലയ മുറ്റത്ത് വീണ്ടും അവർ ഒത്തുചേർന്നു. ഇടപ്പള്ളിക്കോട്ട ചിറ്റൂർ സർക്കാർ യു.പി സ്കൂളിൽ 1994 ൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണ് ഇരുപത്തിയഞ്ച് വർഷത്തിനു ശേഷം സ്കൂൾ അങ്കണത്തിൽ സംഗമിച്ചത്. ഓർമ്മകളിലെ ചിറ്റൂർ 94 എന്ന പരിപാടിയുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപകൻ സി. രവീന്ദ്രൻ പിള്ള നിർവഹിച്ചു. ചടങ്ങിൽ പ്രോഗാം കമ്മിറ്റി ചെയർമാൻ സാബു ആന്റണി അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സ്മിത സുദർശനൻ സ്വാഗതം പറഞ്ഞു. പൂർവ അദ്ധ്യാപകരായ ഗോപാലകൃഷ്ണൻ, മായ, സോപാനം ശ്രീകുമാർ, ജയകുമാർ എന്നിവർക്ക് വിദ്യാർത്ഥികൾ ആദരവുമൊരുക്കി. മരിച്ചു പോയ അദ്ധ്യാപകർക്ക് സ്മരണാഞ്ജലിയർപ്പിച്ചു. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുത്ത എസ്. ദിവ്യയെ ചടങ്ങിൽ അനുമോദിച്ചു. പ്രഥമ അദ്ധ്യാപിക കെ.എസ്. സാജിത, പി.ടി. എ പ്രസിഡന്റ് എച്ച്. എ. ലത്തീഫ്, പൂർവ വിദ്യാർത്ഥി പ്രതിനിധികളായ രഞ്ജിത്ത് കണിച്ചേരിൽ, രാജേഷ് കുമാർ പി, സിബി രാജ്, നാസർ അലി ഖാൻ, ആർ. രാജേഷ് കുമാർ , റഹീം, അനീഷ് കുമാർ എന്നിവർ സംസാരിച്ചു.