കൊല്ലം: പ്രഭാഷകനും എഴുത്തുകാരനും സാമൂഹിക നവോത്ഥാന പ്രവർത്തകനുമായിരുന്ന മുഖത്തല വി.ചക്രപാണി മാസ്റ്ററുടെ സ്‌മരണാർത്ഥം നൽകുന്ന പുരസ്‌കാരത്തിന് ആലങ്കോട് ലീലാകൃഷ്‌ണൻ അർഹനായി.
10000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം
ജനുവരി 20ന് മുഖത്തലയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മുഖത്തല വി.ചക്രപാണി മാസ്റ്റർ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
കവി ചവറ കെ.എസ്.പിള്ള, ഡോ.സി.ഉണ്ണികൃഷ്‌ണൻ, ശ്രീകുമാർ മുഖത്തല എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയതെന്ന്
പ്രസിഡന്റ് പി.ആർ.ശശിധരൻ നായർ, സെക്രട്ടറി ആർ.രാജേഷ് എന്നിവർ അറിയിച്ചു.