a
ജനാരോഗ്യ ബോധവൽക്കരണ സെമിനാറും ഔഷധ സദ്യയും പട്ടാഴി അമ്പാടി ഗോശാല എം. ഡി എസ്. ആർ. ശ്യാംകുമാർ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കാരുവേലിൽ പബ്ലിക് ലൈബ്രറിയുടെയും എഴുകോൺ റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖത്തിൽ നടന്ന കള സദ്യ ജനങ്ങളുടെ നാവിൽ വേറിട്ട രുചിക്കൂട്ടൊരുക്കി. ഉപയോഗ ശൂന്യമായി നമ്മൾ കളയുന്ന പല കള ചെടികളും സദ്യയ്ക്ക് വിഭവങ്ങളായി വിളമ്പിയത് ജനങ്ങൾക്ക് കൗതുകമായി. തുമ്പ ഇല രസവും കുമ്പളങ്ങ പായസവും ചെമ്പരത്തി ഇല തോരനും എല്ലാം വേറിട്ട വിഭങ്ങളായി. കോട്ടയം കെ.ആർ. നാരായണൻ സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു സദ്യ ഒരുക്കിയത്. കാരുവേലിൽ ചിറ്റാകോട് കുമാരമംഗലം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ജനാരോഗ്യ ബോധവൽക്കരണം സെമിനാറും ഔഷധ സദ്യയും പട്ടാഴി അമ്പാടി ഗോശാല എം. ഡി എസ്.ആർ. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി വൈ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് വി. രാജൻ, അസി. ഗവർണർ സുരേഷ് യേശുദാസ്, വാർഡ് അംഗങ്ങളായ ബാബു മണിയനാംകുന്നിൽ, ഗീതാംബിക രാജൻ, റെജി പണിക്കർ, എസ്.എച്ച്. കനകദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. സജീവ് കുമാർ കള സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഔഷധ മൂല്യങ്ങളെയും പറ്റി സെമിനാർ നയിച്ചു. ലൈബ്രറി പ്രസിഡന്റ് പി. ഗണേഷ് കുമാർ സ്വാഗതവും സെക്രട്ടറി കെ. ശശിധരൻ നന്ദിയും പറഞ്ഞു.