അഞ്ചാലുംമൂട്: എസ്.എൻ.ഡി.പി യോഗം 708-ാം നമ്പർ അഞ്ചാലുംമൂട് ശാഖയിൽ പുതുതായി നിർമ്മിച്ച ഗുരുമന്ദിരത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കർമ്മം ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ നിർവഹിച്ചു. ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യകാർമ്മികത്വം വഹിച്ചു. ഗുരുദേവമന്ദിര സമർപ്പണം എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവനും സേവാപന്തൽ സമർപ്പണം യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാറും നിർവഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. വിശാലാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ വിവിധ വ്യക്തിത്വങ്ങളെ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആദരിച്ചു. ക്ഷേത്ര ശില്പി കൃഷ്ണകുമാർ, വാസ്തു വിദഗ്ദ്ധൻ ഗോപൻ എന്നിവരെ കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി ആദരിച്ചു.
യൂണിയൻ കൗൺസിലർ എസ്. അനിൽകുമാർ, കോർപ്പറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാർ, ശാഖാ സെക്രട്ടറി അനീഷ് മോഹൻ, വൈസ് പ്രസിഡന്റ് എസ്. മനോജ് എന്നിവർ പങ്കെടുത്തു. തുടർന്ന് അന്നദാനവും നടന്നു.