anchalummoodu-temple
പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിൽ വിശ്വമംഗള യാഗത്തിന്റെ ഭാഗമായി യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നപ്പോൾ

അഞ്ചാലുംമൂട: പ്രകൃതിയോട് പ്രായശ്ചിത്തം ചെയ്യുക എന്ന ലക്ഷ്യവുമായി ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 17 മുതൽ 23 വരെ പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന വിശ്വമംഗളയാഗത്തിന്റെ യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു. യാഗഹോതാവ് ഡോ. ഗണേശൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. ആർട്ടിസ്റ്റ് ജെ.ഡി. ഗോപൻ, സുവർണകുമാർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രയോഗം ഭാരവാഹികൾ, എസ്.എൻ.ഡി.പി യോഗം പ്രാക്കുളം ശാഖാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.