പുനലൂർ: ആരോഗ്യകരമായ വിമർശനങ്ങൾ ശാഖയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. ഇടമൺ-34 ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ മൂന്നാംഘട്ടമായി പണികഴിപ്പിച്ച ഓഡിറ്റോറിയം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ശാഖാംഗങ്ങൾ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഓഡിറ്റോറിയത്തിന്റെ മൂന്നാംഘട്ട പണികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശാഖാ പ്രസിഡന്റ് പി.കെ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാവിദ്യാധരൻ മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, കൗൺസിലർ എസ്. സദാനന്ദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനാപുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ സെക്രട്ടറി പ്രീതാ സജീവ്, ഇടമൺ പടിഞ്ഞാറ് ശാഖാ പ്രസിഡന്റ് വി. ദിലീപ്, ഇടമൺ കിഴക്ക് ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, ആനപെട്ടകോങ്കൽ ശാഖാ പ്രസിഡന്റ് ജി.വി. ശ്രീകുമാർ, ഉറുകുന്ന് ശാഖാ കൺവീനർ ലാലു മാങ്കോലയ്ക്കൽ, ഒറ്റക്കൽ ശാഖാ പ്രസിഡന്റ് പി. മനോഹരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എസ്. സജി, ആർ. രാജേഷ്, സി.പി. സോമരാജൻ, ആർ. സുമേഷ്, കെ.എൻ. ശിവദാസൻ, എസ്. രാജൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഓമന രാജൻ, വൈസ് പ്രസിഡന്റ് സുധർമ്മ രാജൻ, സെക്രട്ടറി നിമിഷ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എം.എസ്. മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. സുദർശനൻ നന്ദിയും പറഞ്ഞു. തുടർന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ആർ. രാജേഷ് (പ്രസിഡന്റ്), എസ്. രാജൻ(വൈസ് പ്രസിഡന്റ് ), എസ്. സജി(സെക്രട്ടറി), അനീഷ് (യൂണിയൻ പ്രതിനിധി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.