coll
പുനലൂർ ശ്രീനാരായണ കോളേജിൽ സുവർണ ജൂബിലി സ്മാരക മന്ദിരമായി പണികഴിപ്പിച്ച കെട്ടിട സമുച്ചയം.

പുനലൂർ:പുനലൂർ ശ്രീനാരായണ കോളേജിൽ മൂന്നു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെയും, ജൂബിലി സ്മാരകമായി പണികഴിപ്പിച്ച മന്ദിര സമുച്ചയത്തിന്റെയും സമർപ്പണത്തിനുള്ള ഒരുക്കം പൂർത്തിയായി. നാളെ (ചൊവ്വ) ഉച്ചക്ക് 12ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയും ശ്രീനാരായണ കോളേജുകളുടെ മാനേജരുമായ വെളളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. പുനലൂർ ടൗണും കോളേജിന്റെ സമീപ പ്രദേശങ്ങളും കട്ടൗട്ടുകളും, മഞ്ഞതോരണങ്ങൾ കൊണ്ടും അലങ്കരിച്ചു.