chngara
എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചെങ്ങറ സുരേന്ദ്രനും ജനറൽ സെക്രട്ടറി കെ. അനിമോനും

കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ ഇരുന്നൂറായി വർദ്ധിപ്പിക്കണമെന്നും കൂലി മിനിമം വേജ് ആക്ട് പ്രകാരമുള്ള 692 രൂപയായി വർദ്ധിപ്പിക്കണമെന്നും കൊല്ലത്ത് നടന്ന എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൗരത്വനിയമഭേദഗതിക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 15ന് വൈകിട്ട് അഞ്ച് മുതൽ രാത്രി 12 വരെ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടായ്മയിലും 26ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിലും എ.ഐ.ടി.യു.സി പ്രവർത്തകർ കുടുംബത്തോടെ കണ്ണികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പുതിയ ഭാരവാഹികളായി ചെങ്ങറ സുരേന്ദ്രൻ (പ്രസിഡന്റ്),അഡ്വ.എസ് വേണുഗോപാൽ, അഡ്വ.എ അജികുമാർ, പി. ബീന, പി.എ. അബ്ദുൽ കരീം, ലളിതാ ചന്ദ്രശേഖർ, സീന ബോസ്, പി. കെ കൃഷ്ണൻ, ടി.എം. ഉദയകുമാർ (വൈസ് പ്രസിഡന്റുമാർ), കെ. അനിമോൻ (ജനറൽസെക്രട്ടറി) പി. സുരേഷ് ബാബു, കെ.എസ്. മധുസൂദനൻ നായർ, എം.എസ്. ജോർജ്ജ്, വിജയ വിൽസൺ, എൻ.പങ്കജരാജൻ, പ്രമീള സുരേഷ്, വി.രാജൻ, ഇ.എസ്. രമാദേവി (സെക്രട്ടറിമാർ),എസ് ലൈല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.