photo
കേരഫെഡിന് മുന്നിൽ സംഘടിപ്പിച്ച വിശദീകരണ യോഗം പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേരഫെഡിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരഫെഡ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി .യു ) നേതൃത്വത്തിൽ നടത്താൻ പോകുന്ന പണിമുടക്കിന്റെ ഭാഗമായി വിശദീകരണ യോഗം സംഘടിപ്പിച്ചു. കാഷ്വൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ലീവ് ആനുകൂല്യം ഏകീകരിക്കുക, പ്രമോഷനിലെ അപാകത പരിഹരിക്കുക, ചുമട്ടുതൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ എഗ്രിമന്റ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. കേരഫെഡ് ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച വിശദീകരണ യോഗം സി. ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി .ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വിജയൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.