prakashana
ഡോ. സി.ബി. നിലീന എഴുതിയ 'നിനവുകൾ' എന്ന കവിതാസമാഹാരം ഡോ. എസ്. ജയന് കൈമാറി ഗാനരചയിതാവ് ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാർ, ഡോ. കെ. അനിരുദ്ധൻ, ഡോ. സി.ബി. നിലീന തുടങ്ങിയവർ സമീപം

കൊല്ലം: എസ്.എൻ വനിതാ കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപിക ഡോ. സി.ബി. നിലീനയുടെ കവിതാ സമാഹാരം 'നിനവുകൾ' കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ പ്രകാശനം ചെയ്തു. ഡോ. എസ്. ജയൻ പുസ്തകം ഏറ്റുവാങ്ങി.

കൊല്ലം പ്രസ് ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. എസ്.എൻ. വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ഡി. രാധാകൃഷ്ണൻ, ഡോ. നിഷ ജെ. തറയിൽ, ബി. മിനി എന്നിവർ സംസാരിച്ചു. ഡോ. നിലീന സി.ബി. മറുപടി പ്രസംഗം നടത്തി. ദേവി പ്രിയ നന്ദി പറഞ്ഞു.