church-1
ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ മാർ യൂഹാനോൻ മാംദാനയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറ്റുന്നു

പുനലൂർ: ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ മാർ യൂഹാനോൻ മാംദാനയുടെ ഓർമ്മ പെരുന്നാളും 120​ാം ഇടവക പെരുന്നാളും കൺവെൻഷനും ആരംഭിച്ചു. 23 ന് സമാപിക്കും. വികാരി ഫാ. ജോസഫ് മാത്യു ഇളമ്പലാണ് പെരുന്നാളിന് കൊടിയേറ്റിയത്. വ്യാഴാഴ്ച വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം,​ 6.30 ന് ഗാനശുശ്രൂഷ, 7.15 ന് നടക്കുന്ന വചന ശുശ്രൂഷ അഖില മലങ്കര വൈദിക സംഘം സെക്രട്ടറി ഫാ. സജി അമയിൽ നയിക്കും. വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ധ്യാനം ഭദ്രാസന ആഭ്യന്തര മിഷൻ ഡയറക്ടർ ഫാ. ജോൺസൻ മുളമൂട്ടിൽ നയിക്കും. വൈകിട്ട് 7.15 ന് നടക്കുന്ന വചന ശുശ്രൂഷ കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. സോളു കെ. രാജു നയിക്കും.
ശനിയാഴ്ച രാവിലെ 7.45ന് നടക്കുന്ന കുർബാന ഇടവക അംഗം ഫാ. ജി. കോശി ഒറ്റപ്ലാമൂട്ടിൽ നയിക്കും. വൈകിട്ട് 7.15 ന്‌ നടക്കുന്ന വചന ശുശ്രൂഷ ഫാ ഡോ. റെജി മാത്യു നയിക്കും. ഞായറാഴ്ച്ച രാവിലെ 7:45 ന്‌ നടക്കുന്ന കുർബാന ഇടവക വികാരി ഫാ. ജോസഫ് മാത്യു ഇളമ്പൽ നയിക്കും. വൈകിട്ട് 7.15 ന്‌ നടക്കുന്ന വചന ശുശ്രൂഷ ഡോ. ബിജു ജേക്കബ് നയിക്കും. 20ന് രാവിലെ 7.45 ന്‌ നടക്കുന്ന കുർബാന മുൻ വികാരി ഫാ. മാത്യു എബ്രഹാം നയിക്കും. വൈകിട്ട് 5.45 ന്‌ സന്ധ്യാ നമസ്കാരം, 6.30ന്‌ റാസ പള്ളിയിൽ നിന്നാരംഭിച്ച് ചൗക്ക റോഡ് പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ വഴി പള്ളിയിൽ എത്തിച്ചേരും. 21ന് രാവിലെ 8.15ന്‌ നടക്കുന്ന മൂന്നിന്മേൽ കുർബാന കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടക്കും. മുൻവികാരിമാരായ ഫാ. സഖറിയാ റമ്പാൻ, ഫാ. വൈ.എസ്. ഗീവർഗീസ്,​ സഹകാർമ്മികരാവും. 10 ന്‌ പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം ആശിർവാദം നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് മാത്യു ഇളമ്പൽ, സന്തോഷ്‌ കെ. തോമസ്.,​ കൈ സ്ഥാനി ജേക്കബ് ജോർജ് എന്നിവർ അറിയിച്ചു.