കരുനാഗപ്പള്ളി: ലയൺസ് ക്ലബ് റോയൽ കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ചങ്ങൻകുളങ്ങര എസ്.ആർ.വി. യു.പി. , ആദിനാട് ഗവ. യു.പി എന്നീ സ്കൂളുകളിലെ വിദ്യാത്ഥികൾക്ക് നേത്രപരിശോധനാ ക്യാമ്പ് നടത്തി കണ്ണടകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ വിദ്യാർത്ഥികൾക്കുള്ള കണ്ണടകൾ വിതരണം ചെയ്തു. ചടങ്ങിൽ ലയൺസ് ക്ലബ് റോയൽ പ്രസിഡന്റ് മൈതാനം വിജയൻ അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്സൺ സതീ വാസുദേവ്, ട്രഷറർ ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ് സിന്ധു, റൂപി സോമൻ, രതീദേവി, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.