c
(സ്വാമി ദയാനന്ദ സരസ്വതി ഗീതാജ്ഞാനയജ്ഞത്തില്‍ പ്രഭാക്ഷണം നടത്തുന്നു.)

അഞ്ചൽ : മാലിന്യം അകന്ന മനസുകളിലേ ശരിയായ ജ്ഞാനം ഉറയ്ക്കൂ എന്ന് സ്വാമി ദയാനന്ദ സരസ്വതി പറഞ്ഞു. അഞ്ചൽ സുകൃതം ബാലാശ്രമത്തിൽ നടക്കുന്ന ഭഗവദ് ഗീതാ ജ്ഞാനയജ്ഞത്തിന്റെ മൂന്നാം ദിവസത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയതമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതാണ് ധർമം. അർജ്ജുനന് ക്ഷത്രിയ ധർമ്മം അനുഷ്ഠിക്കേണ്ടതായി വന്നത് അങ്ങനെയാണ്. കർമ്മം ഈശ്വരാഭിമുഖമായി ചെയ്യണം. അന്തഃകരണ ശുദ്ധിയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹത്തെ ജനാർദ്ദനനായി കണ്ട് ഈശ്വരസേവ ചെയ്യണം. അപ്പോൾ മനുഷ്യന്റെ മനോമാലിന്യങ്ങളകന്ന് പോവുകയും മനസിന് ശാന്തിയും സുഖവും ലഭിക്കുകയും ചെയ്യും. സർവ്വ ധർമ്മവും പരിത്യജിച്ച് ഈശ്വരനെ തന്നെ ശരണം പ്രാപിക്കുന്ന അവസ്ഥ കൈവരുന്നതാണ് ഈശ്വര സാഷാത്ക്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.. സുകൃതം ബാലാശ്രമ ഭരണസമിതി അംഗം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.
അഞ്ചൽ ഗോപൻ സ്വാഗതവും ഡോ. ഗീത നന്ദിയും പറഞ്ഞു.