കാതിൽ കമ്മിലിന് പകരം ഒരു വലിയ പ്ലേറ്റ് ഇട്ടാലോ? ഇത് കൂടാതെ ചുണ്ട് കിഴിച്ച് ഒരു പ്ലേറ്റ് ഘടിപ്പിച്ചാലോ.. ഹോ ആലോചിക്കാനാവുന്നില്ല അല്ലേ....എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന ഒരു ഗോത്ര വർഗക്കാരുണ്ട്, അങ്ങ് എത്യോപ്യയിൽ...ഇവിടത്തെ മുർസി ഗോത്ര സ്ത്രീകളാണ് ഇത്തരത്തിൽ അണിഞ്ഞൊരുങ്ങി നടക്കുന്നത്. വലിയ ഒരു കമ്മലിട്ടാൽ തന്നെ ഭാരം താങ്ങാനാവാതെ കാത് തൂങ്ങുകയും കീറിപ്പോകുകയും ചെയ്യുന്നെന്ന് പരാതി പറയുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ. അപ്പോൾ ജീവിത കാലം മുഴുവൻ ചുണ്ടിൽ ഒരു പ്ളേറ്ര് പിടിപ്പിച്ച് നടക്കണമെങ്കിൽ വലിയ കഷ്ടപ്പാടുതന്നെയാകും. പെൺകുട്ടികൾക്ക് 15-16 വയസാകുമ്പോഴേയ്ക്ക് അമ്മമാരോ ഗോത്രത്തിലെ മുതിർന്ന സ്ത്രീയോ കുട്ടികളുടെ ചുണ്ട് മുറിച്ച് വിടവുണ്ടാക്കും ഒരു തടിക്കഷ്ണം മുറിവുണങ്ങുന്നതുവരെ ഇതിൽ വെയ്ക്കും. അതിനുശേഷം ഈ വിടവിൽ പ്ളേറ്റ് ഘടിപ്പിക്കും. 12 സെ.മീറ്രറോ അതിൽ കൂടുതലോ വലുപ്പമുള്ള പ്ളേറ്റുകൾ വരെ ഇങ്ങനെ ഘടിപ്പിക്കാം. മുറിവുണ്ടാക്കുമ്പോഴുള്ള വേദനയല്ലാതെ പിന്നെ വേദനയുണ്ടാവില്ലെന്നാണ് അവർ പറയുന്നത്. പല തരത്തിലുള്ള പ്ലേറ്റുകൾ വച്ച് പിടിപ്പിച്ച് ചുണ്ടുകളിങ്ങനെ അലങ്കരിക്കാറുണ്ട്. അവർക്ക് മികച്ച സാമൂഹ്യ പദവി നൽകുന്നതാണ് ഈ പ്രവർത്തി. എങ്കിലും എല്ലാവരും ഇത് ചെയ്യണമെന്ന് നിർബന്ധമില്ല. സുറാമിക് ( suramic ) ആണ് ഇവരുടെ ഭാഷ. 15 വയസ് മുതൽ
ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ഗോത്രാചാര പ്രകാരം കിഴ്ചുണ്ട് കീറി വലിയ വളയങ്ങൾ വയ്ക്കുന്നു. ഈ ആചാരം ലോകത്ത് മറ്റൊരു ഗോത്രത്തിലും ഇല്ല. മുർസികളെ അവരുടെ ഈ അടയാളങ്ങൾ കൊണ്ട് തിരിച്ചറിയാം. ലോകസഞ്ചാരികൾക്ക് പ്രിയപ്പെട്ടവരാണിവർ. നരബലി, ശിശുബലി എന്നിവ ഇവർക്കിടയിൽ പതിവുണ്ടായിരുന്നു. ഒമോവാലിയിലാണ് ഇവർ വസിക്കുന്നത്.