karate
കൊല്ലം ജില്ലാ സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 39-ാ മത് ജില്ലാ സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് കാവനാട് കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് എസ്. രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു. വിജയികൾ 19ന് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. അസോസിയേഷൻ സെക്രട്ടറി എസ്. വിജയൻ, കൗൺസിലർ രാജലക്ഷ്മി ചന്ദ്രൻ, ടി.എ. തോമസ്, അനിൽകുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു.