karamcode
കാ​രം​കോ​ട് ​വി​മ​ല​ ​സെ​ൻ​ട്ര​ൽ​ ​സ്കൂ​ളി​ന്റെ​ 22​-ാ​മ​ത് ​വാ​‌​‌​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​സ്കൂ​ൾ​ ​ചെ​യ​ർ​മാ​നും​ ​മ​ല​ങ്ക​ര​ ​ക​ത്തോ​ലി​ക്കാ​ ​മാ​വേ​ലി​ക്ക​ര​ ​ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ​ ​ഡോ.​ ​ജോ​ഷ്വ​ ​മാ​ർ​ ​ഇ​ഗ്നാ​ത്തി​യോ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

പാരിപ്പള്ളി: കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ 22-ാമത് വാ‌‌ർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സ്കൂൾ ചെയർമാനും മലങ്കര കത്തോലിക്കാ മാവേലിക്കര ഭദ്രാസനാധിപനുമായ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

ജി.എസ്. ജയലാൽ എം.എൽ.എ, സംഗീത സംവിധായകൻ കാവാലം ശ്രീകുമാർ, സിനിമാതാരം ജോബി, വാർഡംഗം സണ്ണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

പൗരോഹിത്യ ശുശ്രൂഷയിൽ 25 വ‌ർഷം പൂർത്തിയാക്കിയ സ്കൂൾ മുൻ ഡയറക്ടർ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് സ്കൂൾ മാഗസിൻ ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹത്തെ ചടങ്കിൽ ആദരിച്ചു. കൈയെഴുത്ത് മാസിക പി.ടി.എ പ്രസിഡന്റ് അഭിലാഷ് ജി. ഉണ്ണിത്താൻ പ്രകാശനം ചെയ്തു.

പ്രിൻസിപ്പാൾ ടോം മാത്യു വാ‌ർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ലീഡർമാരായ ബ്ലസി ബാബു, അശ്വിൻ എസ്. ശേഖർ എന്നിവർ സംസാരിച്ചു. സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.