srnups
പ്ലാസ്റ്റിക് ബോധവൽക്കരണത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിലെ ശാസ്ത്രക്ലബ് വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗുകളുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: പ്ലാസ്റ്റിക് ബോധവൽക്കരണത്തിന്റെ ഭാഗമായി ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിലെ ശാസ്ത്രക്ലബ് വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗുകളുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് സി. രാജേന്ദ്രനാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകിയത്. നിവേദ് എസ്. കൃഷ്ണ, അൽത്താഫ്, അനന്ത് എസ്. ദേവ്, ദേവപ്രിയ എന്നിവർ പ്സാസ്റ്റിക് ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. അദ്ധ്യാപകരായ ഉഷ, ഷേർളി, ചന്ദ്രലേഖ, മമത, കൃഷ്ണകുമാർ, ബെന്നി, പി.ടി.എ വൈസ് പ്രസിഡന്റ് വിശ്വകുമാർ, മാതൃസമിതി പ്രസിഡന്റ് രമ്യ എന്നിവർ പങ്കെടുത്തു.