കൊല്ലം: ലോക സിദ്ധ ദിനത്തോടനുബന്ധിച്ച് കടപ്പാക്കട ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിൽ അഗസ്ത്യമുനിയുടെ ജന്മദിനം പ്രമാണിച്ചുള്ള ലോക സിദ്ധ ദിനം ആചരിച്ചു. സിദ്ധ രംഗത്ത് 20 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വൈദ്യൻ ക്രിസ്റ്റി മിറാൻഡയെ ഡെപ്യൂട്ടി മേയർ ഗീതാകുമാരി ചടങ്ങിൽ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ഡോ. എ.എച്ച്. ഹരിത, ഡോ. ശാന്തിനി അജിത്, ഡോ. വീണ ചന്ദ്രൻ, ഡോ. വീണാദേവി ദേവദാസ്, പി.എസ്. സലില, ജി.എസ്. രഞ്ജിത്ത്, ദീപക് എന്നിവർ പങ്കെടുത്തു.