jayachandran-thodiyoor-ph
തൊടിയൂർ പാലോലിക്കുളങ്ങരയിൽ നടന്ന പൗരത്വ സംരക്ഷണ റാലിയിൽ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

തൊടിയൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലോലിക്കുളങ്ങര നൂറുൽ ഹുദാ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പൗരസമിതിയുടെ സഹകരണത്തോടെ പ്രതിഷേധ റാലി നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും റാലിയിൽ പങ്കെടുത്തു. ജമാഅത്ത് അങ്കണത്തിൽ നിന്ന് പുറപ്പെട്ട റാലിക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,
ജമാഅത്ത് സെക്രട്ടറി ഷെമീർ, ട്രഷറർ നസീർ, പൗരസമിതി ചെയർമാൻ സലീം മണ്ണേൽ, കൺവീനർ ടി. രാജീവൻ, സി. സേതു, അഡ്വ. ബിനു മണ്ടാനത്ത്, ഷാജി മാമ്പള്ളിൽ, നസീർ, നദീർ അഹമ്മദ്, നജീബ് മണ്ണേൽ,​ എ. യൂനുസ് , നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. റാലിയുടെ സമാപനത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.