jeevani
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജീവനി ആരോഗ്യ പദ്ധതിയുടെ ചാത്തന്നൂർ കാർഷിക ബ്ലോക്ക് തല ഉദ്ഘാടനം ജി.എസ് ജയലാൽ എം.എൽ എ നിർവഹിക്കുന്നു

ചാത്തന്നൂർ: 'നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ജീവനി'യുടെ ചാത്തന്നൂർ കാർഷിക ബ്ലോക്ക് തല ഉദ്ഘാടനം ജി.എസ്.ജയലാൽ എം.എൽ.എ നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിആർ.ദിപുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല കുറിയ ഇനം ചുവന്ന അഗത്തിചീര തൈകൾ ജി.എസ്.ജയലാൽ എം.എൽ.എയ്ക്ക് നൽകി വിതരണം ചെയ്തു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ തേജസ്വി ബായി ജീവനി പദ്ധതി വിശദീകരിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ബിന്ദുസുനിൽ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മധുസൂദനൻപിള്ള, ശകുന്തള, ഉല്ലാസ് കൃഷ്ണൻ,​ ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.പ്രേമചന്ദ്രനാശാൻ, സി.സുശീലാദേവി, രജിത രാജേന്ദ്രൻ, വിനോദ്കുമാർ,റീജ, കൃഷി ഓഫീസർമാരായ പ്രമോദ്, ശ്രീവത്സ, ധന്യ എന്നിവർ സംസാരിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിബുകുമാർ സ്വാഗതവും കൃഷി ഓഫീസർ ഷെറിൻ എ.സലാം നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർക്ക് ചുവന്ന അഗത്തിചീരതൈകൾ വിതരണം ചെയ്തു.