കൊട്ടിയം: സ്വാമി വിവേകാനന്ദ അസോസിയേഷൻ ഒഫ് സയൻസ് ആൻഡ് ഹ്യുമാനിറ്റിക്സിന്റെ ആഭിമുഖ്യത്തിൽ വിവിധ ഭാഷകളിലെ എഴുത്തുകാരുടെ നൂറ് പുസ്തകങ്ങൾ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അപർണ സുനിൽ എഴുതിയ യുക്തിയും ചിന്തയും സാമൂഹ്യ മാറ്റത്തിൽ എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തു. ഗ്രന്ഥകാരി അപർണ സുനിലിന് പുസ്തകം നൽകി കുമ്മനം പുസ്തക പ്രകാശനം നിർവഹിച്ചു. സംഘടനാ പ്രസിഡന്റ് ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷനായി. ഡോ.ഒ.സന്ധ്യ വിജയൻ, ഐ.എസ്.ആർ.ഒ.സയന്റിസ്റ്റ് ഡോ.ബെൻസിഗർ രാജൻ, ഡോ.ഹെപ്സി റോസ് മേരി, ഡോ.എൻ.സുരേഷ്, ഡോ.പി.ജയകൃഷ്ണൻ, ഡോ.കാഞ്ചന, ഡോ.എം.നായർ, ഡോ.രമാദേവി, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജസിന്ത മോറിസ്, രമേഷ് ചന്ദ്രൻ, ലയനദാസ് എന്നിവർ സംസാരിച്ചു.