photo
ബെഞ്ചമിൻ

കൊട്ടാരക്കര: യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊട്ടാരക്കര ഇഞ്ചക്കാട് പനച്ചിവിള വീട്ടിൽ ബെഞ്ചമിനെയാണ് (44) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇഞ്ചക്കാട് സ്വദേശിയായ വൈശാഖിനെയാണ് (21) ബെഞ്ചമിനടങ്ങുന്ന സംഘം ആക്രമിച്ചത്. ബെഞ്ചമിന്റെ സുഹൃത്തും വൈശാഖും തമ്മിലുള്ള വിരോധത്തിലായിരുന്നു സംഘം ചേർന്നുള്ള ആക്രമണം. മറ്റ് പ്രതികൾ ഒളിവിലാണ്. എസ്.ഐ സാബുജിമാസ്, സി.പി.ഒ സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.